ബെംഗളൂരു :ബെംഗളൂരു വിമാനത്താവളത്തിൽ നിന്നും കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാൻ കർണാടക ആർടിസി നടപടി തുടങ്ങി. മൈസൂരു, ബത്തേരി വഴിയായിരിക്കും സർവീസ്. നിലവിൽ വിമാനത്താവളത്തിൽ നിന്നു മൈസൂരു, മടിക്കേരി, കുന്ദാപുര, ദാവനഗരെ എന്നിവിടങ്ങളിലേക്കാണു കർണാടക ഫ്ലൈ ബസ് സർവീസ് നടത്തുന്നത്. മൈസൂരുവിലേക്കു പ്രതിദിനം 9ഉം, മറ്റിടങ്ങളിലേക്കു രണ്ട് സർവീസുകൾ വീതമാണു നടത്തുന്നത്. വോൾവോയുടെ എസി സീറ്റർ ബസുകളാണ് ഉപയോഗിക്കുന്നത്. കെംപെഗൗഡ വിമാനത്താവളത്തിൽ നിന്നു കോഴിക്കോട്ടേക്കു സമീപകാലത്തു സ്വകാര്യ ബസുകൾ സർവീസ് ആരംഭിച്ചിരുന്നു.
ബെംഗളൂരു എയർപോർട്ട് നിന്നു കോഴിക്കോട്ടേക്ക് ഫ്ലൈ ബസ്



