എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഫാത്തിമ നസ്റിനും കൂട്ടാളിയും പിടിയില്‍

കോഴിക്കോട് : പന്തീരങ്കാവ് ടോൾപ്ലാസയ്ക്ക് സമീപം വെച്ച് രാജസ്ഥാനിൽ നിന്നും കാറിൽ കടത്തിക്കൊണ്ടുവന്ന 3.312 കിലോഗ്രാം MDMA യും 56 ഗ്രാം എം.ഡി.എം.എ എക്സ്റ്റസി ഗുളികകളും എക്സൈസ് പിടിച്ചെടുത്തു. മുൻ എൻ.ഡി.പി.എസ് കേസ് പ്രതി മലപ്പുറം സ്വദേശി ഷഫീഖ്.പി.കെ(35 വയസ്സ്) കാറിലുണ്ടായിരുന്ന കോഴിക്കോട് താമരശ്ശേരി സ്വദേശിനി ഫാത്തിമ നസ്റിൻ(20 വയസ്സ്) എന്നിവരെ അറസ്റ്റ് ചെയ്തു. കാറിൻ്റെ ബോണറ്റിനുള്ളിൽ ഡാഷ്‌ബോർഡിനോട് ചേർന്നുള്ള രഹസ്യ അറയിൽ അതിവിദഗ്ദമായി ഒളിപ്പിച്ച് വച്ച 9 പൊതികളിലായാണ് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്.

എക്സൈസ് കമ്മീഷണർ സ്ക്വാഡും കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് വിഭാഗം, കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്ക്വാഡ്, കോഴിക്കോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എന്നിവർ എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ സംയുക്തമായ നീക്കത്തിലാണ് ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് പിടികൂടാൻ സാധിച്ചത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *