കണ്ണൂരിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു,

കണ്ണൂർ: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി മകൻ. താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്‍റെ ഭാര്യ ഗീതമ്മ(50) ആണ് കൊലചെയ്യപ്പെട്ടത്. അമ്മയെ കൊന്നതിനു ശേഷം മകൻ ക്രിസ്റ്റി (25) പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. മഹിളാമോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ.

 

വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് നാട്ടിലെത്തിയത്. ഇയാൾ ലഹരിമരുന്നിനു അടിമയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഗീതമ്മയുമായുള്ള വാക്കുതർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽ വച്ച് അമ്മയുടെ കഴുത്തറുക്കുകയായിരുന്നു. ഈ സമയത്ത് അച്ഛൻ തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല.

 

കൊലപാതകത്തിനു ശേഷം സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തി ഇയാളുടെ സ്കൂട്ടറിലാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പൊലീസെത്തിയാണ് ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *