തോൽപ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിൽ കാറിന്റെ രഹസ്യ അറയിൽ കടത്തിയ 90 ഗ്രാമോളം മെത്തംഫിറ്റാമിൻ പിടികൂടി, 3 പേർ അറസ്റ്റിൽ

തോൽപ്പെട്ടി: സംസ്ഥാന അതിർത്തിയായ തോൽപ്പെട്ടിയിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ മാരക മയക്കുമരുന്നായ മെത്തഫിറ്റാമിനുമായി മൂന്ന് യുവാക്കൾ പിടിയിലായി.

 

മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ദിലീപ് എം ന്റെ നേതൃത്വത്തിൽ മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടി യും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ KL 25 J 0063 നമ്പർ ഹ്യുണ്ടായ് ക്രറ്റ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചു കടത്തികൊണ്ട് വന്ന 88.141 ഗ്രാം മെത്തംഫിറ്റാമിനുമായി മലപ്പുറം തിരൂരങ്ങാടി കൊടശ്ശേരി സ്വദേശി അലിയുൾ താഹിർ കെ. (29), തലശ്ശേരി മാഹി സ്വദേശി സഫനിദ് എം. (32), മലപ്പുറം പെരുമണ്ണ സ്വദേശി സൈഫുദ്ദീൻ വി.പി. (35) എന്നിവരാണ് അറസ്റ്റിലായത്.

പരിശോധന പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് അജയൻ കെ, പ്രിവെന്റീവ് ഓഫീസർ ചാൾസ്കുട്ടി,സിവിൽ എക്‌സൈസ് ഓഫീസർമാരായ മാനുവൽ ജിംസൺ ടി പി , രാജേഷ് എം ജി, ചന്ദ്രൻ പി കെ, വനിത സിവിൽ എക്‌സൈസ് ഓഫീസർ അനില പി സി , സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത് പി എന്നിവർ പങ്കെടുത്തു. പ്രാഥമിക അന്വേഷണം നടത്തിയതിൽ കേസിലെ ഒന്നാം പ്രതിയായ അലിയുൾ താഹിർ കെ എന്നയാൾ ബാംഗ്ളൂർ ആസ്ഥാനമായി തുണി കച്ചവടം നടത്തുന്നതിന്റെ മറവിൽ ബാംഗ്ലൂർ നിന്നും വൻ തോതിൽ മയക്കുമരുന്നു വാങ്ങി കടത്തികൊണ്ട് വന്നു കോഴിക്കോട്, മലപ്പുറം, കണ്ണൂർ ഭാഗങ്ങളിൽ മയക്കുമരുന്നു ചില്ലറ വില്പന നടത്തുന്നവർക്ക് പതിവായി എത്തിച്ചുകൊടുക്കുകയാണ്, ഇയാൾക് ഇത്തരത്തിൽ പരപ്പനങ്ങാടി എക്‌സൈസിലും, ബാംഗ്ലൂരിലും  ഇത്തരത്തിലുള്ള മയക്കുമരുന്നു കേസുകൾ നിലവിലുണ്ട്, ഈ കേസിലെ മയക്കുമരുന്നിന്റെ ഉറവിടത്തെകുറിച്ചും മറ്റു ആളുകൾക്ക് കേസിൽ ബന്ധമുണ്ടോ എന്ന് വിശദമയ അന്വേഷണം നടത്തുമെന്നു വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ (എൻഫോഴ്‌സ്‌മെന്റ്) ശ്രീ ആർ എൻ ബൈജു അറിയിച്ചു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *