അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടെ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു

പാലക്കാട്: ശ്രീകൃഷ്‌ണപുരത്ത് അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടെ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു. വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ കോരഞ്ചിറ അംഗനവാടിയിലെ അധ്യാപിക വിശാലത്തിനാണ് (57) പരുക്കേറ്റത്

 

ഇന്ന് രാവിലെ അംഗനവാടിയും പരിസരവും ശുചീകരിക്കുന്നതിനിടെയാണ് സംഭവം. കൈയിൽ പാമ്പുകടിയേറ്റ ഉടനെ ഇവരെ ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്‌ധ ചികിത്സയ്ക്കായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ടീച്ചറുടെ ആരോഗ്യനില നിലവിൽ ആശങ്കാജനകമല്ലെന്നാണ് റിപ്പോർട്ടുകൾ.

 

ശ്രദ്ധിക്കുക: വേനൽക്കാലത്ത് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ പാമ്പുകളുടെ സാന്നിധ്യം ശ്രദ്ധിക്കണമെന്ന് അധികൃതർ മുൻകരുതൽ നിർദ്ദേശം നൽകിയിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *