സുല്‍ത്താന്‍ ബത്തേരി: മഹാഗണപതി തലച്ചിലന്‍ ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി. തന്ത്രി കുഞ്ഞനിയന്‍ കൊടിയേറ്റി. 29നാണ് സമാപനം. 26ന് കളംഎഴുത്ത്, തേങ്ങയേറ് എന്നിവ നടത്തും. 27ന് ഉത്സവബലി, 28ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, ആന- വാദ്യ വിശേഷങ്ങള്‍ എന്നിവ ഉണ്ടാകും. ക്ഷേത്ര സമിതി പ്രസിഡന്റ് കെ.ജി. ഗോപാലപിള്ള, ആവേത്താന്‍ സുരേന്ദ്രന്‍,കെ.എ. അശോകന്‍, സി. പ്രസന്നകുമാര്‍, വാസു വെള്ളോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ബത്തേരി തലച്ചിലന്‍ ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി


