പുൽപ്പള്ളി:കടയിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ കേസിൽ പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ രണ്ട് പേർ പോലീസ് പിടിയിലായി. നീർവാരം, പരിയാരം ഉന്നതിയിൽ ചുട്ടിയെന്ന ശരത്ത് മണി(19)യെയും പ്രായപൂർത്തിയാവാത്ത കുട്ടിയെയുമാണ് പുൽപ്പള്ളി എസ്.ഐ കിഷോറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ 21-ാം തീയതി പുലർച്ചെയാണ് പാടിച്ചിറ ഉദയകവലയിലുള്ള കടയിൽ മോഷണം നടന്നത്.
പാടിച്ചിറ കടയിൽ അതിക്രമിച്ച് കയറി മോഷണം പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ



