തൃശ്ശൂർ: തൃശ്ശൂർ അകലാട് ലോറിക്ക് പിറകിൽ ബൈക്കിടിച്ച് വയനാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കേണിച്ചിറ സ്വദേശി നീറംതറപ്പേൽ അജയ്(28)ണ് മരണപ്പെട്ടത്.ചാവക്കാട് പൊന്നാനി ദേശീയപാതയിൽ അകലാട് ഖാദിരീയ പള്ളിക്ക് സമീപം വെച്ച് ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ ഗുരുതരമായി പരിക്ക്പറ്റിയ ഇദ്ദേഹത്തെ ചാവക്കാട് രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


