വാര്യാട് സ്വദേശിയായ 15 കാരൻ അബൂബക്കറിന് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30 ഓടെ വീടിന് പുറത്തിറങ്ങിയപ്പോഴാണ് സൂര്യാതപമേറ്റത്. കഴുത്തിൽ ഉണ്ടായ നീറ്റൽ പിന്നീട് കുമിളയായി മാറുകയായിരുന്നു. സമീപത്തെ നുസ്റത്തിന് കഴിഞ്ഞ വെള്ളിയാഴ്‌ച പുറത്ത് വസ്ത്രങ്ങൾ അലക്കുന്നതിനിടെ മുഖത്തും കഴുത്തിലും സൂര്യാതപമേറ്റിരുന്നു.
മുട്ടിൽ വാര്യാടിൽ 15കാരനുൾപ്പെടെ രണ്ട് പേർക്ക് സൂര്യാതപം



