തൃശൂര്‍: തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു. വെങ്ങിണിശ്ശേരിക്ക് അടുത്തുള്ള കപ്പക്കാട്ട് ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികള്‍ക്കാണ് ഇടിമിന്നലേറ്റത്. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവര്‍ക്കാണ് ഇന്ന് വൈകീട്ടോടെ ഇടിമിന്നലേറ്റത്. വീടിനടുത്തുള്ള പാടത്തിനോട് ചേര്‍ന്നുള്ള സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കവേ ശക്തമായ ഇടിമിന്നലുണ്ടാവുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ ഉടനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ക്ക് നിലവില്‍ ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്
തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരിക്കേ നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു


