പുൽപ്പള്ളി : ആലത്തൂരിലെ കർഷകന്റെ കെട്ടിടത്തിന്റെ പൂട്ട് കുത്തിപ്പൊളിച്ച് കുരുമുളക് കവർന്ന കേസിൽ അവസാനത്തെ പ്രതിയെയും പിടികൂടി. 6 ചാക്കുകളിലായി സൂക്ഷിച്ച 3 ക്വിൻ്റലോളം കുരുമുളകാണ് നഷ്ടമായത്. വീടിനടുത്തുള്ള കെട്ടിടത്തിന്റെ പൂട്ട് പൊളിച്ചായിരുന്നു കവർച്ച. പുൽപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിൽ നേരത്തെ രണ്ടു പ്രതികളെ പിടികൂടിയിരുന്നു.
പുൽപ്പള്ളി ആനപ്പാറ വാക്കയിൽ അനറ്റ്(19) എന്നയാളെ കുരുമുളക് കേസിൽ അവസാനമായി അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ എറണാകുളത്ത് നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പുൽപ്പള്ളി പോലീസ്സി ഐ മഹേഷ്, എസ് ഐ ജിതിൻകുമാർ cpo, ശിവകുമാർ cpo, രാജേഷ് എന്നിവരുടെ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്.



