കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നാലാം തവണയും ഭരണത്തിലേറാൻ ഒരുങ്ങിയ മമത ബാനർജിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ബിജെപിയുടെ മുന്നേറ്റം. മമത നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടതിന് പുറമേ, സീറ്റെണ്ണവും കൂപ്പുകൂത്തിയത് തോൽവിയുടെ ആഘാതം ഇരട്ടിയാക്കി. സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധവികാരവും അഴിമതി ആരോപണങ്ങളും അടക്കം ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. 2021ൽ 294ൽ 215 സീറ്റുകളിൽ വിജയിച്ചിരുന്ന തൃണമൂൽ കോൺഗ്രസ് അഞ്ച് വർഷങ്ങൾക്കിപ്പുറം 100ൽ താഴെ സീറ്റുകളിലേക്ക് വീണത്


