കേരളത്തില്‍ കാലവര്‍ഷം ഇക്കുറി നേരത്തെ എത്തിയേക്കും; മെയ് 14 മുതല്‍ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി തെക്കുപടിഞ്ഞാറൻ കാലവർഷം നേരത്തേ എത്താൻ സാധ്യത. ജൂൺ ഒന്നാണ് സാധാരണ കാലവർഷം എത്തുന്നത്. നിലവിൽ അതിനും ദിവസങ്ങൾക്കുമുൻപ് എത്താനുള്ള അനുകൂല സാഹചര്യങ്ങളാണ്. 14 മുതൽ കേരളത്തിൽ കനത്തമഴ പ്രതീക്ഷിക്കാം. മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റും വീശിയേക്കും. അതിനുശേഷം മഴയുടെ ശക്തി കുറയാനാണ് സാധ്യത. പിന്നീട് മേയ് അവസാനം കാലവർഷത്തോടെ മഴ സജീവമാകും.14-ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, 15-ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, 16- ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള മഞ്ഞമുന്നറിയിപ്പ് നൽകി.

 

അതേസമയം കാലവർഷം ഈയാഴ്ച അവസാനത്തോടെ അന്തമാൻ നിക്കോബാർ ദ്വീപുകളിൽ എത്താനുള്ള അനുകൂല സാഹചര്യമുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണയായി മേയ് 20-നാണ് ഇവിടെ എത്താറ്. ഇത്തവണ 15-ാം തീയതിയോടെ എത്തിയേക്കാം. അന്തമാനിലെത്തിയാൽ സാധാരണ പത്ത് ദിവസമാണ് കേരളത്തിൽ കാലവർഷം തുടങ്ങാൻ എടുക്കാറ്. മറ്റ് പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായില്ലെങ്കിൽ മേയ് അവസാനയാഴ്ച കേരളത്തിൽ മഴ തുടങ്ങിയേക്കും. ഇത് സംബന്ധിച്ച് വകുപ്പ് അന്തിമ പ്രവചനം നടത്തിയിട്ടില്ല.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *