ചെന്നൈ: തമിഴ്നാട്ടിൽ ഗോവധം നിരോധിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നിരോധനം ഉടൻ നടപ്പാക്കണമെന്നും നിർദ്ദേശം. ബക്രീദിനോ മറ്റേതെങ്കിലും ദിവസമോ ഒരിടത്തും പശുക്കളെയോ കന്നുകുട്ടികളോയോ കശാപ്പു ചെയ്യുന്നില്ലെന്നു ഉറപ്പാക്കാൻ ജസ്റ്റിസ് ജിആർ സ്വാമിനാഥൻ, ജസ്റ്റിസ് വി ലക്ഷിനാരായണൻ എന്നിവരടങ്ങിയ അവധിക്കാല ബഞ്ച് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ആവശ്യപ്പെട്ടു. സർക്കാർ നടപടിയെക്കുറിച്ചറിയാൻ കേസ് വെള്ളിയാഴ്ച വാദത്തിനെടുക്കാൻ രജിസ്ട്രിക്കും നിർദ്ദേശം നൽകി.
ഹിന്ദു മക്കൾ കക്ഷി യുവജന വിഭാഗം സെക്രട്ടറി കെ സൂര്യ പ്രശാന്ത് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് വിധി. ബക്രീദിന് അധികൃതർ അംഗീകരിച്ച സ്ഥലത്തല്ലാതെ പൊതു ഇടങ്ങളിൽ കശാപ്പു ചെയ്യാൻ അനുവദിക്കരുതെന്നായിരുന്നു ഹർജിയിലെ ആവശ്യം.

