ആലപ്പുഴ:നൃത്ത പരിശീലനത്തിന് പോകുന്നതിനിടയിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന അരൂർ സ്വദേശിനിയായ നിയ ലെനിൻ (12) അന്തരിച്ചു . 24 ദിവസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.പെരുനാട് മണ്ണാറക്കയം കളീക്കൽ ലെനിന്റെയും സിന്ധുവിന്റെയും മകളാണ് നിയ.ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. അരൂര്‍ സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നിയയുടെ അപ്രതീക്ഷിത വിയോഗം നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.
മെയ് ആറാം തീയതി വൈകിട്ട് 6 മണിയോടെയാണ് ദാരുണമായ സംഭവം നടക്കുന്നത്. പ്രദേശത്തെ റെസിഡന്‍സ് അസോസിയേഷന്‍ പരിപാടിയുടെ ഭാഗമായുള്ള നൃത്ത പരിശീലനത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു നിയ. പോകുന്ന വഴിയില്‍ കരിയിലകള്‍ക്കിടയില്‍ വെച്ചാണ് കുട്ടിയുടെ കാലില്‍ പാമ്പ് കടിച്ചത്. എന്നാല്‍ കാലില്‍ എന്തോ കടിച്ചത് പോലെ തോന്നിയപ്പോള്‍, അത് വലിയ കട്ടുറുമ്പ് ആയിരിക്കുമെന്നാണ് നിയ ആദ്യം കരുതിയത്. കൂടെയുണ്ടായിരുന്നവരോടും വീട്ടുകാരോടും കുട്ടി ഇതേ കാര്യമാണ് പറഞ്ഞത്.
പാമ്പുകടിയേറ്റ വിവരം കുട്ടിക്ക് തിരിച്ചറിയാന്‍ കഴിയാതിരുന്നതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചത്. കടിയേറ്റ് ഒരു മണിക്കൂറിനകം തന്നെ കുട്ടിയുടെ ശാരീരിക അസ്വസ്ഥതകള്‍ കഠിനമാകുകയും കുഴഞ്ഞുവീണ് ബോധം നഷ്ടപ്പെടുകയും ചെയ്തു. ഇതോടെയാണ് പാമ്പ് കടിച്ചതാകാമെന്ന നിഗമനത്തില്‍ വീട്ടുകാര്‍ നിയയെ ഉടന്‍ തന്നെ വീടിനടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. അവിടെ രണ്ടുദിവസത്തോളം ചികിത്സയില്‍ തുടര്‍ന്ന ശേഷമാണ് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ലേക്ക്‌ഷോര്‍ ആശുപത്രിയിലെ വെന്റിലേറ്ററിന്റെ സഹായത്തോടെ അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ 24 ദിവസമായി നിയ ജീവനുവേണ്ടി പോരാടുകയായിരുന്നു. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ എല്ലാവിധ വിദഗ്ധ ചികിത്സകളും അടിയന്തരമായി നല്‍കിയെങ്കിലും, വിഷം ശരീരത്തെ മാരകമായി ബാധിച്ചതിനാല്‍ നില മെച്ചപ്പെട്ടില്ല.അണലി കടിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. ഞായറാഴ്ച രാവിലെയോടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു

