കോഴിക്കോട്: ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗിയായ വയോധിക മരിച്ചു. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കുണ്ട്. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ ആംബുലൻസിൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. കോട്ടപ്പറമ്പിൽവെച്ച് നിയന്ത്രണം വിട്ട ആംബുലൻസ് മറിയുകയായിരുന്നു. അപകടം നടക്കുമ്പോൾ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു.
കോഴിക്കോട് നിയന്ത്രണ വിട്ട ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

