പത്തനാപുരം: ഉറങ്ങിക്കിടന്ന പെൺകുട്ടിക്ക് അർധ രാത്രി പാമ്പിൻ്റെ കടിയേറ്റു. വീടിനുള്ളിലെ മാളത്തി ലൊളിച്ച പാമ്പിനെ കണ്ടെത്താനായില്ല. പിടവൂർ മൂ ലംകോട് രാജേഷ് ഭവനിൽ രേവതി (15)ക്കാണ് പാമ്പി ന്റെ കടിയേറ്റത്. കുട്ടിയെ പുനലൂർ താലൂക്കാശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു
ബുധനാഴ്ച്ച രാത്രി 2.30ഓടെയാണ് സംഭവം. ഉറങ്ങി ക്കിടക്കുകയായിരുന്ന രേവതിയുടെ മുകളിലേക്ക് വീടി ന്റെ ഉത്തരത്തിൽനിന്ന് പാമ്പും എലിയും വീണു. എ ലിശല്യം കാരണം രാത്രി ലൈറ്റിട്ടാണ് ഉറങ്ങാറുള്ള തെന്ന് രേവതി പറഞ്ഞു. ഞെട്ടിയുണർന്ന രേവതി പു തപ്പ് മാറ്റുന്നതിനിടെ പാമ്പിനെ കണ്ട് ഞെട്ടി നിലവിളി ച്ചു. തട്ടി മാറ്റുന്നതിനിടെ പാമ്പ് പത്തിവിടർത്തി. കാ ലിൽ മുറിവേറ്റ പാട് കണ്ടിരുന്നെങ്കിലും എലി കടിച്ച താകാമെന്നാണ് കരുതിയിരുന്നത്. പിന്നീട് തല ചുറ്റ ലും കാൽ വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാ ണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരും പാമ്പിനെ കണ്ടിരുന്നു. ആ ദ്യം മുറിക്കുള്ളിലെ അലമാരയുടെ കീഴിലേക്ക് ഇഴ ഞ്ഞുനീങ്ങിയ പാമ്പ്, പിന്നീട് വീടിൻ്റെ ഭിത്തിയോട് ചേ ർന്നുള്ള മാളത്തിലൊളിച്ചു. വിവരം വനപാലകസം ഘത്തെ അറിയിച്ചെങ്കിലും മാളത്തിൽ ഒളിച്ചതിനാൽ പാമ്പിനെ പിടിക്കാനാകാതെ അവർ മടങ്ങി. ഇതിനു മുമ്പും വീടിനുള്ളിൽ പാമ്പിൻ കുഞ്ഞിനെ കണ്ടിട്ടു ണ്ടെന്ന് വീട്ടുകാർ പറഞ്ഞു.


