കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലു വയസുകാരി മരിച്ചു

കോഴിക്കോട്: ഷിഗല്ല ബാധിച്ച് ചികിത്സയിലിരുന്ന നാലു വയസുകാരി മരിച്ചു. തലക്കുളത്തൂർ സ്വദേശി നിളയാണ് മരിച്ചത്. ഈ മാസം ഒന്നിനാണ് വയറിളക്കത്തെ തുടർന്ന് കുട്ടി മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. തലക്കുളത്തൂർ സ്വദേശി ബബീഷിൻ്റെ മകളാണ്. മരണം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. കടുത്ത വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടു കുട്ടികൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചിട്ടുണ്ട്.ഷിഗല്ല കുടലിനെ ബാധിക്കുന്ന ബാക്ടീരിയൽ അണുബാധയാണ്. ഇത് ഉണ്ടാക്കുന്ന രോഗത്തെ ‘ഷിഗല്ലോസിസ്’ എന്ന് വിളിക്കുന്നു. സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാവാൻ സാധ്യതയുള്ള ഒന്നാണിത്.

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *