വടക്കന്‍ കേരളത്തില്‍ ഇന്നും അതിതീവ്രമഴയ്ക്ക് സാധ്യത; വടക്കന്‍ ജില്ലകളില്‍ 12 വരെ ശക്തമായ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. വടക്കന്‍ കേരളത്തില്‍ ഇന്നും അതിതീവ്രമഴ തുടരും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചൊവ്വാഴ്ചയും അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇന്ന് മൂന്നു് ജില്ലകളിൽ  ചുവപ്പ് മുന്നറിയിപ്പ് ആണ്.

 

ഈ മൂന്നുജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ലകളില്‍ അത്യന്തം കനത്തമഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ മഞ്ഞമുന്നറിയിപ്പും നല്‍കി. വടക്കന്‍ജില്ലകളില്‍ 12 വരെ ശക്തമായ മഴ തുടരും.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *