തലസ്ഥാനത്ത് ബേക്കറിയില്‍ നിന്ന് ശേഖരിച്ച ജ്യൂസ് സാമ്പിളില്‍ ഷിഗെല്ല ബാക്‌ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി

തിരുവനന്തപുരം:കാട്ടാക്കടയിലെ ബേക്കറിയില്‍ നിന്നും ഭക്ഷ്യസുരക്ഷാവകുപ്പ് ശേഖരിച്ച ഓറഞ്ച് നിറമുള്ള പാനീയത്തിലാണ് ബാക്‌ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. വഞ്ചിയൂരിലെ സർക്കാർ ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്.

 

ബേക്കറിയില്‍തന്നെ തയ്യാറാക്കുന്ന കാർബണേറ്റഡ് പാനീയമാണ് പരിശോധനയ്‌ക്ക് അയച്ചത്. പ്രാദേശികതലത്തില്‍ തയ്യാറാക്കുന്ന പാനീയമായതിനാല്‍തന്നെ വലിയ രീതിയില്‍ വിറ്റുപോയിട്ടില്ല. പരിശോധനഫലം പുറത്തുവന്നതിനുപിന്നാലെ ബേക്കറി താല്‍ക്കാലികമായി അടപ്പിച്ചു. കാട്ടാക്കട സ്വദേശിക്ക് ഷിഗെല്ല സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പ്രദേശത്ത് പരിശോധനകള്‍ വ്യാപിപ്പിച്ചത്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *