കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ബത്തേരി:കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ആരോഗ്യ വകുപ്പ്, ഭാരതീയ ചികിത്സ വകുപ്പ്, ഹോമിയോ വകുപ്പ് ആയുഷ് മിഷന്‍ വയനാട് എന്നിവയുമായി സഹകരിച്ച് നടത്തിയ പരിപാടി ബത്തേരി നഗരസഭ കമ്മ്യൂണിറ്റി ഹാളില്‍ നഗരസഭ ഡെപ്യൂട്ടി ചെയര്‍ പേഴ്‌സണ്‍ എം.കെ.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.പി.ജയചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ സ്‌കൂള്‍ ഓഫ് യോഗ എന്ന പേരില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി കല്‍പറ്റ സിവില്‍ സ്റ്റേഷന്‍, വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ജില്ലാ മിഷന്‍ യോഗ പരിശീലനം നല്‍കുന്നുണ്ട്.

 

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീല പാല്‍പ്പത്ത് അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ഒ.കെ.ശ്രീജ (ആയുര്‍വേദം), ഡോ.അച്ചാമ്മ ലെനു തോമസ് (ഹോമിയോ), എന്‍.പി.എന്‍.സി.ഡി നോഡല്‍ ഓഫീസര്‍ ഡോ. കെ.ആര്‍ ദീപ, ഡെപ്യൂട്ടി എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ പി.എം ഫൈസല്‍, ഡോ. അക്ഷയ, സി.എം.ഒ ഡോ. ബേബി സിനി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ ആര്‍.ആര്‍ പ്രസന്ന കുമാരി, ആര്‍ രാജലക്ഷ്മി, ഡി.പി.എം ആശ പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.എം റീനയുടെ നേതൃത്വത്തില്‍ യോഗ പരീശീലനവും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സി.ഡി.എസുകളില്‍ യോഗ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *