പുൽപ്പള്ളി പാക്കം-കുറിച്ചിപ്പറ്റ റൂട്ടിൽ വനപാതയിൽ കാട്ടാനശല്യം രൂക്ഷം

പാക്കം: പുൽപ്പള്ളി -മാനന്തവാടി  റോഡിലെ കുറിച്ചിപ്പറ്റ-പാക്കം റോഡിൽ കാട്ടാനകൾ വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. വാഹനങ്ങൾനേരെ കാട്ടാനക്കൂട്ടം ചീറിയടുക്കുന്നത് പതിവായതോടെ ഇതുവഴി ഇരുചക്രവാഹന യാത്രികർ ഉൾപ്പെടെ  കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. ഈ ഭാഗങ്ങളിൽ  ആനശല്യം വർദ്ധിച്ചിട്ടും ആനകളെ ഉൾ വനങ്ങളിലേക്ക് തുരത്താനാവശ്യമായ നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസം കാർ യാത്രക്കാർ  ആനയുടെ മുന്നിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

 

വനപാതയിൽ പതുങ്ങിനില്ക്കുന്ന ആനകൾ വാഹനങ്ങൾ   അടുത്തെത്തുമ്പോൾ ചീറിയടുക്കുന്നതിനാൽ യാത്രക്കാർ വാഹനങ്ങൾ അപകടത്തില്പ്പെടുന്നതിനും കാരണമാകുന്നുണ്ട്. ജനങ്ങൾക്ക്   ഭീഷണിയായ ആനകളെ ഉൾ വനത്തിലേക്ക്  തുരത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *