അർജന്റീനയുടെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി പടക്കം പൊട്ടിച്ച യുവാവിന്റെ വിരലുകള്‍ അറ്റുപോയി

കോഴിക്കോട് ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദിനാണ് (22) പരിക്കേറ്റത്. അബദ്ധത്തില്‍ പടക്കം കൈയില്‍ വച്ച്‌ പൊട്ടുകയായിരുന്നു. യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

സഹദിന്റെ ഇടത്തേ കൈയിലെ രണ്ട് വിരലുകളാണ് അറ്റുപോയത്. ചെറുവിരലും മോതിരവിരലും പൂർണമായും നടുവിരലിന്റെ പകുതിയും നഷ്ടമായി. യുവാവിന്റെ ഇടത് കൈയിലും വലത് കൈയിലും പടക്കം ഉണ്ടായിരുന്നു. വലതുകൈയിലെ പടക്കം പൊട്ടിച്ച്‌ എറിയുന്നതിനിടെ ഇടതുകൈയിലെ പടക്കത്തിന് തീപിടിച്ച്‌ പൊട്ടുകയായിരുന്നു. യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.

 

ഇന്ന് രാവിലെ എക്‌സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അർജന്റീന സ്വിറ്റ്സർലാൻഡിനെ തകർത്ത് സെമിയില്‍ പ്രവേശിച്ചത്. പിന്നാലെ കേരളത്തിലെ പല പ്രദേശങ്ങളിലും വിജയാഘോഷങ്ങള്‍ നടന്നിരുന്നു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *