കണ്ണൂരിൽ അഞ്ചു യുവാക്കളുടെ ജീവൻ പൊലിഞ്ഞ സംഭവം; അപകട കാരണം എതിരെ വന്ന കാർ ലൈറ്റ് ഡിപ് ചെയ്യാതിരുന്നത്

കണ്ണൂര്‍: കണ്ണൂരില്‍ അഞ്ചു യുവാക്കളുടെ ജീവനെടുത്ത വാഹനാപകടത്തിന്റെ ഞെട്ടലിലാണ് ഒരു നാട്. എതിരെ നിന്ന് ഓവര്‍ടേക്ക് ചെയ്തു കയറിയ കാറിന്റെ ലൈറ്റ് ഒന്ന് ഡിപ് ചെയ്തിരുന്നെങ്കില്‍ അഞ്ചു യുവാക്കളുടെ ജീവന്‍ റോഡില്‍ പൊലിയില്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

 

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. എതിരെ വന്ന കാര്‍ ലൈറ്റ് ഡിപ് ചെയ്യാതിരുന്നതോടെ യുവാക്കളുടെ കാറോടിച്ച പരംഛേത്രിയുടെ കാഴ്ച മങ്ങിയപ്പോഴാണ് കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചതെന്ന് പൊലീസ് അറിയിച്ചു. അപകടമുണ്ടാക്കി കടന്നുകളഞ്ഞ കാറിനായി തിരച്ചില്‍ തുടരുകയാണ്. അപകടത്തില്‍പ്പെട്ട യുവാക്കള്‍ ബംഗളൂരുവില്‍ ഒന്നിച്ച്‌ പഠിക്കുന്ന സഹപാഠികളായിരുന്നു.

 

ഈ സംഘത്തിലുണ്ടായിരുന്ന സുഹൃത്ത് ഷാന്‍ സിറാജിന്റെ കണ്ണൂര്‍ അലവിലിലുള്ള ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഇവര്‍ ഒന്നിച്ച്‌ ബംഗളൂരുവില്‍ നിന്ന് കാര്‍ മാര്‍ഗ്ഗം കണ്ണൂരിലേക്ക് പുറപ്പെട്ടത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *