രക്ഷാപ്രവർത്തകർക്ക് സഹായമായി കേരളാ പോലീസിന്റെ മായയും മർഫിയും

മേപ്പാടി :കള്ളാടിയില്‍ മണ്ണിടിച്ചിൽ ദുരന്തത്തിൽരക്ഷാപ്രവർത്തകർക്ക് സഹായമായി കേരളാ പോലീസിന്റെ മായയും മർഫിയും. ബൽജിയം മലിനോയിസ് ഇനത്തിൽപെട്ട കൊച്ചി സിറ്റിയിലെ കടാവർ (Cadaver) ഡോഗുകളായ ഇവർ മണ്ണിടിച്ചിൽ ദുരന്തമുണ്ടായത് മുതൽ പ്രദേശത്തെ സ്ഥിരം സാന്നിധ്യമാണ്.

 

മണ്ണിനടിയിൽ കുടുങ്ങി പോയ മൃതദേഹങ്ങൾ മണത്തു കണ്ടുപിടിക്കാൻ ഇവർ സഹായകമായി. മൃതദേഹങ്ങളും അവശിഷ്ടങ്ങളും മണ്ണിൽ നിന്നും മണത്തുപിടിച്ച് രക്ഷാപ്രവർത്തകരെ സഹായിക്കാൻ ഇവക്ക് സാധിക്കും.

 

വിദഗ്ധ പരിശീലനം ലഭിച്ച ഇവരുടെ സഹായം മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിലും ലഭിച്ചിട്ടുണ്ട്. സിവിൽ പോലീസ് ഓഫിസർമാരായ ജോർജ് മാനുവൽ, പി. വിനീത്, പി. പ്രഭാത്, കെ.എം. മനേഷ് എന്നിവരാണ് പരിശീലകർ.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *