മീനങ്ങാടി: വയനാട് മീനങ്ങാടി 53-ൽ പെട്രോൾ പമ്പിന് മുൻവശം വെച്ച് ബുള്ളറ്റും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കും ബുള്ളറ്റിൽ സഞ്ചരിച്ചിരുന്ന രണ്ട് പേർക്കും പരിക്കേറ്റു.
ഇന്ന് വൈകുന്നേരം ആണ് അപകടം നടന്നത്. പരിക്കേറ്റ ബുള്ളറ്റ് യാത്രക്കാരനായ കോതമംഗലം സ്വദേശി എൽദോസ് എന്ന ആളെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിലും, മുക്കം സ്വദേശികളായ രണ്ട് പേരെ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു അപകടത്തെ തുടർന്ന് സ്ഥലത്ത് ചെറിയ തോതിൽ ഗതാഗത തടസ്സം നേരിട്ടു
