വിദേശത്ത് ജോലി നഷ്ടപ്പെട്ടു ; കുടുംബം കൂട്ട ആത്മഹത്യ ശ്രമം അച്ഛനും മകളും മരിച്ചു

തൃശൂര്‍ :വിദേശത്ത് ജോലി നഷ്ടപ്പെട്ടു തിരിച്ചെത്തിയ കുടുംബനാഥന്‍ കുടുംബത്തോടൊപ്പം കൂട്ട ആത്മഹത്യക്കു ശ്രമിച്ചു. രണ്ട് പേര്‍ മരിച്ചു രണ്ട് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

കുന്നംകുളം പഴഞ്ഞിയിലാണ് സംഭവം. ഗൃഹനാഥന്‍ സിബി, മകള്‍ അലീന(19) എന്നിവരാണ് മരിച്ചത്.പ്രവാസിയായ സിബി ഇന്നലെ നാട്ടിലെത്തിയതിനു പിന്നാലെയായിരുന്നു കൂട്ട ആത്മഹത്യാശ്രമം. ജോലി നഷ്ടപ്പെട്ടാണ് സിബി നാട്ടിലെത്തിയതെന്നാണ് വിവരം. മറ്റ് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സിബിയുടെ മകനാണ് ആത്മഹത്യാവിവരം പോലീസില്‍ അറിയിച്ചത്.

 

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യ പരിഹാരമല്ല. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഫോണ്‍: 1056)


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *