ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ തോറ്റു പുറത്തായതിനു പിന്നാലെ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെക്കുറിച്ചു പ്രതികരിച്ച് ഈജിപ്ത് താരം മുസ്തഫ സിക്കോ.
മത്സരത്തിനിടെ സിക്കോ നേടിയ രണ്ടാം ഗോൾ ഫൗളിന്റെ പേരു പറഞ്ഞ് റഫറി നിഷേധിച്ചിരുന്നു. അതേസമയം അര്‍ജന്റീനയെ നേരിട്ട അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് സിക്കോ ഇപ്പോൾ. മത്സരത്തിൽ ഗ്രൗണ്ടിൽ മെസ്സിയുണ്ടെന്ന തോന്നൽ പോലും തനിക്കുണ്ടായിരുന്നില്ലെന്നാണ് സിക്കോയുടെ വാക്കുകൾ. പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് പ്രചോദനമായി കാണുന്നതെന്നും സിക്കോ വ്യക്തമാക്കി.
‘മെസ്സി ഫുട്ബോളിലെ മഹാനായ കളിക്കാരനാണ്. എന്നാൽ ക്രിസ്റ്റ്യാനോയ്ക്കു ശേഷം മാത്രം. കാരണം ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒരുപാട് ഇഷ്ടപ്പെടുന്നു. ഗ്രൗണ്ടിൽ ഇറങ്ങിയപ്പോൾ മെസ്സി അവിടെയുണ്ടെന്നു പോലും എനിക്കു തോന്നിയിരുന്നില്ല’– സിക്കോ പറഞ്ഞു.
