കുവൈത്ത് വിമാനം റദ്ദാക്കി
നെടുമ്പാശ്ശേരി : ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് ബുധനാഴ്ച കൊച്ചിയിൽ നിന്ന് കുവൈത്തിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി. പുലർച്ചെ 3.40-ന് പോ കേണ്ടിയിരുന്ന കുവൈത്ത് എയർ വേയ്സ് വിമാനമാണ് റദ്ദാക്കിയത്. കുവൈത്ത് എയർവേയ്‌സിന്റെ രണ്ടാമത്തെ കുവൈത്ത് വിമാനം മണിക്കൂറുകൾ വൈകി രാവിലെ ഒൻപതരയോടെ കൊച്ചിയിൽ നിന്ന് സർവീസ് നടത്തി.
