മുത്തങ്ങ :കെ.എസ്.ആർ.ടി.സി ബസ്സിലെ ചക്രത്തിൽ നിന്ന് തീയും പുകയും. എക്സൈസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ വഴി വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് കെ.എസ്.ആർ.ടി.സി ബസ്സിലെ യാത്രക്കാർ. ബംഗളൂരുവിൽനിന്ന് ബത്തേരിയിലേക്ക് വരികയായിരുന്ന ഡീലക്സ് ബസ്സിന്റെ ചക്രത്തിന് തീപിടിച്ചെങ്കിലും എക്സൈസ് ഉദ്യോഗസ്ഥർ ഇടപെട്ട് വലിയൊരപകടം ഒഴിവാക്കുകയായിന്നു. ദേശീയ പാതയിൽ പൊൻകുഴി കാട്ടുനായ്ക്ക ഉന്നതിക്ക് മുന്നിൽ ആയിരുന്നു സംഭവം.
ബസ്സിന്റെ പുറകുവശത്തെ ചക്രത്തിൽനിന്ന് പുകയും തീയും ഉയരുന്നത് അതുവഴി പോയ എക്സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഉദ്യോഗസ്ഥർ ബസ് തടഞ്ഞു നിർത്തി. ഫയർ എക്സ്റ്റിംഗുഷർ ഉപയോഗിച്ച് തീ അണയ്ക്കുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. ചക്രത്തോടനുബന്ധിച്ചുള്ള ബ്രേക്ക് ലൈനർ ഉരഞ്ഞ് തീയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
