പത്തനംതിട്ട: ഷട്ടിൽ കളിക്കുന്നതിന് ഇടയിൽ ടെറസിന്റെ മുകളിൽ നിന്ന് വീണ് 13കാരന് ദാരുണാന്ത്യം. തട്ട പടുവുങ്കൽ മേലേമുറി വിനോദ് ഭവനിൽ അർജ്ജുൻ (13) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30 യോടാണ് സംഭവമുണ്ടായത്. വീട്ടിൻ്റെ ടെറസിൽ സഹോദരിയുമായി ഷട്ടിൽ കളിച്ചുകൊണ്ടിരുന്നപ്പോഴാണ് അപകടമുണ്ടായത്. ഉടൻ തന്നെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ടെറസിന്റെ മുകളിൽ നിന്ന് വീണ് 13കാരന് ദാരുണാന്ത്യം
