ഗോതിയ കപ്പ് ബ്രസീലിനെ തോൽപ്പിച്ച് ഇന്ത്യ ചാമ്പ്യന്മാർ

ഗോതിയ കപ്പ് ഇന്ത്യൻ മണ്ണിലേക്ക് എത്തിച്ച് ഇന്ത്യയുടെ ചുണക്കുട്ടികൾ. ബ്രസീലിയൻ ക്ലബ്ബായ ആർഎസ് സ്പോർട്സ് യെല്ലോയെ പരാജയപ്പെടുത്തിയാണ് മിനർവ ചാമ്പ്യന്മാരായത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മിനർവ അക്കാദമി അണ്ടർ 12 ടീം ബ്രസീലിയൻ ക്ലബ്ബിനെ പരാജയപ്പെടുത്തിയത്. ഒരാഴ്ച്ചയ്ക്കിടെ നേടിയ രണ്ടാമത്തെ അന്താരാഷ്ട്ര കപ്പാണ് ഇതെന്ന പ്രത്യേകതയും ഉണ്ട്. ഹെല്‍സിങ്കി കാപ്പിലായിരുന്നു ഇതിന് മുൻപ് മിനർവ മിത്തമിട്ടിരുന്നത്.

 

മിനർവക്കായി ഗോതിയ കപ്പ് കലാശപ്പോരാട്ടത്തിൽ കിപ്‌ഗെന്‍ താങ്സാങ്ലെനായിരുന്നു ആദ്യ ഗോൾ നേടിയത്. മത്സരത്തിന്റെ പത്താം മിനിറ്റിലായിരുന്നു ആ ഗോൾ പിറന്നത്. ശേഷം ബ്രസീലിയൻ ക്ലബായ ആർഎസ് സ്പോർട്സ് യെല്ലോ മത്സരത്തിൽ തിരിച്ചടിച്ച് സമനില പിടിച്ചു. എന്നാൽ, ഇന്ത്യയുടെ കുട്ടിത്താരങ്ങൾ വിട്ടുകൊടുത്തില്ല. മത്സരത്തിന്റെ 49-ആം മിനിറ്റിൽ മെഖാംഖ്രാവ് നോങ്റെം എതിരാളികളുടെ വല കുലുക്കുകയായിരുന്നു. ഒരു കിടിലൻ ഫ്രീ-കിക്കിലൂടെ ആയിരുന്നു ആ ഗോൾ പിറന്നതും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *