ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച ;കു​റ്റ​ക്കാ​ർ​ക്ക് ക​ടു​ത്തശി​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ബി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച വി​ഷ​യ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​ടു​ത്ത ആ​ഴ്ച പാ​ർ​ല​മെ​ന്‍റി​ൽ ബി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ന​ലെ രാ​ത്രി വൈ​കി പു​റ​ത്തു​വി​ട്ട വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. വി​ഷ​യ​ത്തി​ൽ ഒ​രൊ​റ്റ ദി​വ​സ​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ പ്ര​തി​ക​ര​ണ​മാ​ണി​ത്.

 

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി സ്ഥാ​പി​ക്കു​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി പ്ര​ഖ്യാ​പി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് എ​ക്സി​ലൂ​ടെ മോ​ദി​യു​ടെ വീ​ഡി​യോ സ​ന്ദേ​ശം എ​ത്തി​യ​ത്. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച എ​ന്ന​ത് ചെ​റി​യൊ​രു വി​ഷ​യ​മ​ല്ല. ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ഇ​ത് ക​ടു​ത്ത മാ​ന​സി​ക വി​ഷ​മ​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്.

 

അ​തു​കൊ​ണ്ടാ​ണ് ക​ഴി​ഞ്ഞ ര​ണ്ട​ര മാ​സ​ത്തി​നി​ടെ സ​ർ​ക്കാ​ർ നി​ര​വ​ധി ക​ർ​ശ​ന ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ട​തെ​ന്നും മോ​ദി പ​റ​ഞ്ഞു. പ്ര​തി​ക​ൾ​ക്കെ​തി​രേ കൂ​ടു​ത​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഇ​ന്നു കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗം ചേ​രു​മെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു. കു​റ്റ​വാ​ളി​ക​ളെ ഇ​തി​ന​കം ത​ന്നെ പി​ടി​കൂ​ടി ജ​യി​ലി​ല​ട​ച്ചി​ട്ടു​ണ്ടെ​ന്നും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​രു വ​ർ​ഷം പോ​ലും ന​ഷ്ട​പ്പെ​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്ത​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രീ​ക്ഷ​ക​ൾ എ​ത്ര​യും വേ​ഗം വീ​ണ്ടും ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *