തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം; 264 പേരെ കൂട്ടത്തോടെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി

തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 264 പേരെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. മന്ത്രി കെ.എം ഷാജിയുടെ നിർദേശം അനുസരിച്ചാണ് നടപടി. സ്ഥലംമാറ്റം ഉടൻ നടപ്പാക്കണം എന്ന് പ്രിൻസിപ്പൽ ഡയറക്ടർക്ക് മന്ത്രി കുറിപ്പ് നൽകിയിരുന്നു. ഇതേത്തുടർന്നാണ് നടപടി.

 

കഴിഞ്ഞ ദിവസം മന്ത്രി തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ കത്ത് വിവാദമായിരുന്നു. അസാധാരണ സാഹചര്യം കണക്കിലെടുത്ത് കൂട്ട സ്ഥലമാറ്റ ഉത്തരവിറക്കണമെന്നായിരുന്നു അദ്ദേഹം നൽകിയ കത്തിലുള്ള നിർദേശം. ഇതിന്റെ അ‍ടിസ്ഥാനത്തിലുള്ള ഉത്തരവാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

 

ഇത്തരത്തിലൊരു കത്ത് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയത് വലിയ വിവാദമാവുകയും ജീവനക്കാർക്കിടയിൽ തന്നെ വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തിരുന്നു. നിലവിൽ മന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ 264 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *