മാനന്തവാടിയിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയി; ലഹരിസംഘമെന്ന് സംശയം

മാനന്തവാടി : മാനന്തവാടിയിൽ 16 വയസ്സുകാരിയെ വ്യാജ സൗഹൃദം നടിച്ച് തട്ടിക്കൊണ്ടുപോയതായി പരാതി. സംഭവത്തിന് പിന്നിൽ ലഹരിമാഫിയാ സംഘമാണോ എന്ന് പോലീസ് സംശയിക്കുന്നു. വീട്ടിൽ നിന്നും പെൺകുട്ടിയെ തന്ത്രപൂർവ്വം വിളിച്ചിറക്കി വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ കണിയാരത്ത് വെച്ച് വാഹനം അപകടത്തിൽപ്പെട്ടിരുന്നു.

 

പെൺകുട്ടിയെ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാജമായി സൗഹൃദം സ്ഥാപിച്ച് കുട്ടിയെ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുപോയതായാണ് ലഭിക്കുന്ന വിവരം. ലഹരി വിതരണക്കാരുമായി പ്രതികൾക്ക് ബന്ധമുണ്ടോ എന്ന കാര്യം പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. മാനന്തവാടി പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *