ലൈസൻസിന് 5000 രൂപ കൈക്കൂലി; ഹെൽത്ത് ഇൻസ്പെക്ടർക്ക് 3 വർഷം കഠിന തടവ്

തിരുവനന്തപുരം : ഇൻ്റീരിയർ ഡെക്കറേഷൻ ഷോപ്പിന് ലൈസൻസ് അനുവദിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ തിരുവനന്തപുരം കോർപറേഷനിലെ മുൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ വിജിലൻസ് കോടതി മൂന്നുവർഷം കഠിന തടവിന് ശിക്ഷിച്ചു. 25,000 രൂപ പിഴയും ഒടുക്കണം.പൂജപ്പുര സ്വദേശിനിയായ എം എൽ സരിത കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാണ് ജഡ്ജി എ മനോജിന്റെ ഉത്തരവ്.

 

2019-ൽ ശ്രീകാര്യം സ്വദേശിയായ പരാതിക്കാരൻ്റെ പിതാവിൻ്റെ ഉടമസ്ഥതയിൽ തുടങ്ങുന്ന സ്ഥാപനത്തിന് ലൈസൻസിനായി ഫീൽഡ് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കേണ്ട ചുമതല സരിതയ്ക്കായിരുന്നു. അനുകൂല റിപ്പോർട്ട് നൽകാൻ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് ദക്ഷിണ മേഖല യൂണിറ്റ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. നിലവിൽ നെയ്യാറ്റിൻകര നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറാണ്. മുൻ ഡിവൈഎസ്‌പിമാരായ വി അനിൽ, സി എസ് വിനോദ് എന്നിവർ അന്വേഷിച്ച കേസിൽ മുൻ പൊലീസ് സൂപ്രണ്ട് ആർ ജയശങ്കറാണ് കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *