ലക്കിടി:വയനാട് ചുരത്തിൽ കെഎസ്ആർടിസി ഗരുഡ മഹാരാജ് ബസ് കുടുങ്ങിയതിനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് തുടരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് ചുരം ഒമ്പതാം വളവിൽ ബസ് കുടുങ്ങിയത്. ബസ്സ് 2.30 AM ഓടെ മാറ്റിയിട്ടുണ്ടെങ്കിലും ഗതാഗത കുരുക്കിന് ഇതുവരെയും ഒരുകുറവും വന്നിട്ടില്ല. മുകൾ ഭാഗത്തേക്കും താഴ്ഭാഗത്തേക്കും യാത്ര ചെയ്യാൻ മണിക്കൂറുകൾ എടുക്കുന്നുണ്ട്.എമർജൻസി യാത്രക്കാർ സമയ ക്രമീകരണം നടത്തി ഇറങ്ങുക.ഗതാഗതം പൂർവ്വസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ചുരത്തിൽ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ട സാഹചര്യത്തിൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പൊതുജനങ്ങൾ പരമാവധി ഒഴിവാക്കേണ്ടതാണ്.
