കാണാതായ ബാലുശ്ശേരി സ്വദേശിനിയെയും 7 വയസ്സുകാരനെയും വാളയാറില്‍ നിന്ന് കണ്ടെത്തി

കഴിഞ്ഞ ജൂലൈ 16 മുതല്‍ കാണാതായ ബാലുശ്ശേരി സ്വദേശിനിയെയും 7 വയസ്സുള്ള മകനെയും വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ നിന്ന് പൊലീസ് കണ്ടെത്തി. ഇന്നലെ രാത്രി 8 മണിയോടെയാണ് ഇവരെ കണ്ടെത്തിയത്. ജൂലൈ 16 ന് രാവിലെ 11 മണിക്ക് ബാങ്കില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് ഇവര്‍. പിന്നീട് ഇവരെ കാണാതാവുകയായിരുന്നു.

 

ഷഹലയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്നതിന് തൊട്ടുമുമ്പാണ് സംഭവം. കാണാതായതിന് പിന്നാലെ സമീപത്തെ മൊബൈല്‍ ഷോപ്പ് ഉടമ മുഹമ്മദ് റാഫിയെയും കാണാതായത് അന്വേഷണത്തിന് വഴിത്തിരിവായി. റാഫിക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ഇയാളും ഒളിവിലായിരുന്നു. ഷഹലയും മകനും റാഫിക്കൊപ്പം കാറില്‍ സഞ്ചരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ബാലുശ്ശേരി പൊലീസ് നടത്തിയ പരിശോധനയിലാണ് വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ വെച്ച് ഇവരെ പിടികൂടിയത്.

 

പൊലീസിന്റെ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവരെ ബാലുശ്ശേരി സ്റ്റേഷനിലെത്തിച്ചത്. നിലവില്‍ ഷഹലയും റാഫിയും ബാലുശ്ശേരി സ്റ്റേഷനിലെത്തിച്ചത്. നിലവില്‍ ഷഹലയും റാഫിയും ബാലുശ്ശേരി സ്റ്റേഷനിലുണ്ട്. ഇന്ന് പേരാമ്പ്ര കോടതിയില്‍ ഇവരെ ഹാജരാക്കും. 7 വയസ്സുള്ള കുട്ടിയെ കോഴിക്കോട് സിഡബ്ല്യുസിക്ക് മുന്നില്‍ ഹാജരാക്കും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *