കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി; മോട്ടോറിൽ നിന്നും ഷോക്കേറ്റതായി സംശയം

തരിയോട്:മോട്ടോർ പമ്പിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു.മഞ്ഞൂറ മാങ്കോട്ട് ബെന്നിയാണ്(57) മരിച്ചത്.കുളത്തിലെ വെള്ളം മോട്ടോർ വെച്ച് പമ്പ് ചെയ്ത് പുറത്തേക്ക് ഒഴുക്കി കളയുന്നതിനിടയിൽ അബദ്ധവശാൽ മോട്ടോറിൽ നിന്നും ഷോക്കേറ്റതാണ് എന്നാണ് പ്രാഥമിക വിവരം. കൃഷിയിടത്തിലെ മീന്‍കുളത്തിന് സമീപം വീണനിലയിലാണ് കണ്ടെത്തിയത് . ഇന്നു രാവിലെ ഏഴോടെ കുളത്തിനടുത്തേക്കുപോയ ബെന്നി കുറച്ചുനേരം കഴിഞ്ഞും തിരിച്ചെത്തിയില്ല. ഇതേത്തുടര്‍ന്ന് ഭാര്യ മോളി അന്വേഷിച്ചെത്തിയപ്പോഴാണ് വീണനിലയില്‍ കണ്ടത്. ഉടന്‍ കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റൽ സംസ്‌കാരം പിന്നീട്.

ദേവസ്യ-പരേതയായ ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ കല്ലോടി പറമറ്റത്തില്‍ കുടുംബാംഗമാണ്. യുകെയിലുള്ള ആല്‍ബിനും മെല്‍ബിനുമാണ് മക്കള്‍. മരുമകള്‍: ഹണി ആല്‍ബിന്‍(യുകെ). സഹോദരങ്ങള്‍: ഡെയ്‌സി പാലക്കത്തടത്തില്‍, സിബി സെബാസ്റ്റ്യന്‍(ഏരിയ മാനേജര്‍, ദീപിക, കല്‍പ്പറ്റ), ഷിന കളത്തിപറമ്പില്‍.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *