മുത്തങ്ങയിൽ വൻ ലഹരി വേട്ട നാലുപേർ പിടിയിൽ

മുത്തങ്ങ :മുത്തങ്ങയിൽ വൻ ലഹരി വേട്ട 16 വയസ്സുകാരനടക്കം 4 പേർ എം.ഡി.എം.എയുമായി പിടിയിൽ .വയനാട് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 51.350 ഗ്രാം എം.ഡി.എം.എ യുമായി 4 പേർ പിടിയിലായത്.

 

കല്പറ്റ, മണിയങ്കോട്, ഓടമ്പം വീട്ടിൽ ബി വിഷ്ണു (30), കുപ്പാടി, പഴേരി, ബ്ലാങ്കര വീട്ടിൽ മുഹമ്മദ്‌ അൻസിൽ (21), 16 വയസ്സുകാരൻ, കൂടാതെ ഗുണ്ടൽപെട്ടിൽ വച്ച് എം.ഡി.എം.എ കൈമാറിയ വെള്ളമുണ്ട നാരോക്കടവ് ചെമ്പുകുന്നത്ത് വീട്ടിൽ സി.എസ് അമൽ(33) എന്നിവരെയാണ് പിടികൂടിയത്.

 

മുത്തങ്ങയിൽ ഗേറ്റ് അടച്ചതിനു ശേഷം കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ.എൽ 58 ആർ, 1604 നമ്പർ കാർ നിർത്തി പരിശോധിച്ചതിൽ കാറിലുള്ളവർ പോലീസിനെ കണ്ട് പരിഭ്രമിക്കുകയും തുടർന്ന് ഇവരെ ദേഹപരിശോധന നടത്തിയതിൽ വിഷ്ണു ധരിച്ചിരുന്ന മുണ്ടിന്റെ അരക്കെട്ടിൽ ഒളിപ്പിച്ച നിലയിൽ 51.350 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയുമായിരുന്നു.

 

ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ. ശ്രീതുവിന്റെ നേതൃത്വത്തിൽ അസി. സബ് ഇൻസ്‌പെക്ടർ അജികുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ് ബാബു, രാജു, ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ, ചെക്ക് പോസ്റ്റ്‌ ഡ്യൂട്ടിയിലെ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *