കോയമ്പത്തൂർ: പൊള്ളാച്ചി- പഴനി ദേശീയ പാതയിലുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. വാഹനമോടിച്ച ഡ്രൈവറും ഒരു കുടംബത്തിലെ നാല് പേരുമാണ് മരിച്ചത്. കോയമ്പത്തൂർ മധുക്കര ഗുരുബാംപാളയം സ്വദേശി കനകരാജ്, ഭാര്യ നർമ്മദ, മക്കളായ ആരതി, പൂരണി എന്നിവരാണ് മരിച്ചതായി സ്ഥിരീകരിച്ചത്. അഞ്ചാമനെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ കാർ ഡ്രൈവറാണെന്ന സംശയമുണ്ട്. പാതയോരത്തെ ചെടികൾക്ക് വെള്ളം നനയ്ക്കുന്നതിനായി നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിക്ക് പിന്നിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്ന ഭർത്താവ്, ഭാര്യ, ഇവരുടെ രണ്ട് പെൺകുട്ടികൾ എന്നിവരടങ്ങുന്ന നാലംഗ കുടുംബവും ഡ്രൈവറുമാണ് മരിച്ചത്. അപകടസ്ഥലത്തുതന്നെ അഞ്ചുപേരുടെയും ജീവൻ നഷ്ടപ്പെടുകയായിരുന്നു
കാറിലുണ്ടായിരുന്ന അഞ്ചാമത്തെ വ്യക്തിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഇയാൾ ഡ്രൈവറാണോ അതോ കാറിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണോ എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. അപകടത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്
