ഛത്തീസ്ഗഡ് :കരടി അക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു . ഛത്തീസ്ഗഡിലെ കാങ്കർ വില്ലേജിൽ കൃഷിയിടത്തിൽ പശുക്കളുമായി പോകുന്നതിനിടയിലാണ് കരടി ആക്രമണം ആക്രമണത്തിൽ സഹോദരനും സഹോദരിയും കൊല്ലപ്പെട്ടത്.ഹലാൽ ഖോർ ജുറി (38), സഹോദരി ചാമ്രിൻ ബായി (40) എന്നിവരാണ് മരിച്ചത്. മറ്റൊരു സഹോദരി ഖോറിൻ ബായ്ക്ക് (30) ഗുരുതര പരിക്കേറ്റു.
കരടിയുടെ കുട്ടി തലേദിവസം ചത്തിരുന്നു. കുട്ടിയുടെ വിയോഗത്തിലുള്ള തീവ്രമായ പ്രകോപനമാണ് കരടിയെ ആക്രമണത്തിന് പ്രേരിപ്പിച്ചത്. തന്റെ കുഞ്ഞുങ്ങളിൽ ഒന്ന് മരിച്ചതിനെത്തുടർന്ന് പെൺ കരടി മൃതദേഹത്തിന് അരികിൽ തുടരുകയും അസാധാരണമാംവിധം ആക്രമണകാരിയായി മാറുകയായിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞു ബുധനാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം.
കരടി രണ്ട് ഇരകളുടെ മൃതദേഹങ്ങൾക്ക് ചുറ്റും തുടരുകയും അവരെ നഖങ്ങൾ കൊണ്ട് മന്തുന്നത് തുടരുകയും ചെയ്തുവെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് ആക്രമണം നടത്തിയ കരടിയെ പിന്നീട് മയക്കു വെടിവെച്ച് വനംവകുപ്പ് പിടികൂടി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനമേഖലയിലേക്ക് ഒറ്റയ്ക്ക് പോകരുതെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകി.
