വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിലായി

കാസർഗോഡ് :64 കാരനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിലായി. കുബ്ബന്നൂർ സ്വദേശി ഹസൻ ആസിഫ് (33), ഇയാളുടെ ബന്ധുവും മൊഗ്രാൽ സ്വദേശിയുമായ മുഹമ്മദ് സിറാജ് (32) ഹസന്റെ ഭാര്യ റിസ്വാന ( 28] എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്.

 

മുട്ടം, ബങ്കര സ്വദേശിയും വ്യാപാരിയുമായ 64 കാരൻ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ് കെഎസ്ഇബി ബിൽ അടയ്ക്കാനെന്ന വ്യാജേന റിസ്വാന ഇയാളിൽ നിന്ന് 5,000 രൂപ കടം വാങ്ങിയിരുന്നു. ഈ പണം തിരികെ നൽകാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് ബലം പ്രയോ​ഗിച്ച് വൃദ്ധന്റെ നഗ്ന ഫോട്ടോകളും വീഡിയോകളും പകർത്തുകയായിരുന്നു. പിന്നീട് വ്യാപാരിയുടെ പക്കലുണ്ടായിരുന്ന ഫോൺ, പണം, എ.ടി.എം കാർഡ് എന്നിവ പിടിച്ചു വാങ്ങി  തുടർന്ന് വ്യാപാരിയുടെ കടയിലെത്തി ഒരു ലക്ഷം കൂടി ആവശ്യപ്പെടുകയും, ചെയ്തു.തന്നില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തയപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്

 

കടം വാങ്ങിയ പണത്തിനായി വിളിച്ചു .കിടപ്പറയിൽ ബന്ദിയാക്കി ഭീഷണിപ്പെടുത്തി

 

വൈദ്യുതി ബിൽ അടക്കാൻ നേരത്തെ കടം വാങ്ങിയ 5000 രൂപ തിരികെ നൽകാമെന്ന് പറഞ്ഞ് റിസ്വാനയാണ് വ്യാപാരിയെ കുബണൂരിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. വീട്ടിലെത്തിയ തന്നെ പ്രതികൾ ബലമായി കിടപ്പുമുറിയിലേക്ക് കൊണ്ടുപോയെന്നാണ് വ്യാപാരിയുടെ പരാതിയിലുള്ലത്. തുടർന്ന് വിവിധ ഫോട്ടോകളും വീഡിയോകളും മൊബൈൽ ഫോണിൽ പകർത്തിയതായും പരാതിയിൽ പറയുന്നു. കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ, 1500 രൂപ, കാറിന്റെ താക്കോൽ എന്നിവയും പ്രതികൾ കൈക്കലാക്കിയെന്നാണ് പറയുന്നത്. കാറിൽനിന്ന് കേരള ബാങ്കിൻ്റെയും കേരള ഗ്രാമീൺ ബാങ്കിന്റെയും എ.ടി.എം. കാർഡുകളും 25,000 രൂപ വിലമതിക്കുന്ന സാംസംഗ് മൊബൈൽ ഫോണും എടുത്തു.

ഭീഷണിപ്പെടുത്തി എ.ടി.എം പിൻ നമ്പർ കൈക്കലാക്കിയ പ്രതികൾ ഈ കാർഡ് ഉപയോഗിച്ച് 7200 രൂപ പിൻവലിച്ചു. മൂന്നാം പ്രതി പിറ്റേ ദിവസം 17ന് വൈകീട്ട് വ്യാപാരിയുടെ കടയിലെത്തി ഭീഷണിപ്പെടുത്തി 5,000 രൂപ കൂടി വാങ്ങി. ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ടുലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് വ്യാപാരി പൊലീസിൽ പരാതി നൽകാൻ തയ്യാറായത്. പ്രതികളുടെ ഭീഷണി ഭയന്നാണ് പൊലീസിനെ സമീപിക്കാൻ വൈകിയതെന്നും വ്യാപാരി പറയുന്നു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!