ഓണപ്പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; തിരുവോണ ദിവസം ഭക്തർക്ക് സദ്യ, 28 ന് നട അടയ്ക്കും

ഓണപ്പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്ര നട ഓഗസ്റ്റ് 24-ന് ഇന്ന് വൈകിട്ട്  5 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി നട തുറന്ന് ദീപം തെളിക്കും. തിരുവോണ നാളിൽ സന്നിധാനത്ത് എത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഓണസദ്യ നൽകും.

 

പ്രധാന വിവരങ്ങൾ

 

നട തുറക്കുന്ന സമയം: ഓഗസ്റ്റ് 24 വൈകിട്ട് 5 മണി

ദർശനം ആരംഭിക്കുന്നത്: ഉത്രാട ദിനമായ ഓഗസ്റ്റ് 25 രാവിലെ 5 മണി മുതൽ

തിരുവോണം സദ്യ: തിരുവോണ ദിവസം ഭക്തർക്കും ജീവനക്കാർക്കും ദേവസ്വം ബോർഡ് നേരിട്ട് സദ്യയൊരുക്കുന്നു.

നട അടയ്ക്കുന്ന തീയതി: ഓഗസ്റ്റ് 28 രാത്രി 10 മണിക്ക് പൂജകൾ പൂർത്തിയാക്കി നട അടയ്ക്കും.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!