ഇരുളം: ഈ ഓണം വയനാട്ടിലെ ഇരുളം തൂക്കി,25000 സ്ക്വയർ ഫീറ്റിൽ വമ്പൻ പൂക്കളം. ഓണാഘോഷത്തോട് അനുബന്ധിച്ച് പൂക്കളം ഒരുക്കുന്നത് സാധാരണമാണ്. എന്നാൽ ഒരു സ്കൂളിന്റെ ഗ്രൌണ്ട് മുഴുവൻ പൂക്കളമാവുന്ന കാഴ്ചയാണ് വയനാട് ഇരുളത്ത് കാണാൻ സാധിക്കുക.
ഇരുളം ജിഎച്ച്എസ് സ്കൂൾ ഗ്രൌണ്ടാണ് അക്ഷരാർത്ഥത്തിൽ കൂറ്റൻ പൂക്കളത്തിന് വേദിയായിട്ടുള്ളത്. മാവേലിയോടൊപ്പം നാടുമായി ഒരു പാട് ബന്ധമുള്ള മണിയൻ എന്ന കാട്ടാനയേയും പൂക്കളത്തിൽ ഉൾപ്പെടുത്തിയാണ് ഇരുളത്തുകാരുടെ പൂക്കളം.
നാട്ടുകാരുമായി സ്വന്തം മണിയൻ എന്ന കാട്ടാന പൂക്കളത്തിൽ വിസ്മയമായി. 2019ലാണ് ഈ കാട്ടാന ചരിഞ്ഞത്. അന്ന് മണിയന് വേണ്ടി മൗന ജാഥ വരെ നടത്തിയ നാട്ടുകാരാണ് ഇരുളത്തേത്. അഞ്ചാം തിയതി മുതലാണ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇരുളത്ത് ഓണാഘോഷം തുടങ്ങിയത്.
ഇരുളം കാരുടെ സ്വന്തം കാട്ടാനയായിരുന്ന മണിയനെയും കാണാം, ഇരുളം ഗവ.ഹൈസ്കൂൾ ഗ്രൗണ്ടിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരുക്കിയ 25000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള മെഗാപൂക്കളം.
