കാഠ്മണ്ഡു: നേപ്പാളിന് സഹായഹസ്തവുമായി ഇന്ത്യ. ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേന വിമാനം സി-130 ജെ പുറപ്പെട്ടു. ജിവന് രക്ഷാ മരുന്നുകള്‍ അടക്കം അടിയന്തര സഹായമാണ് ഇന്ത്യ അയച്ചത്. 10 ടണ്‍ അടിയന്തര ദുരിതാശ്വാസ സാമഗ്രികളാണ് അയച്ചത്.
താല്‍ക്കാലിക ഷെല്‍ട്ടറുകളും പുതപ്പുകളും ജീവന്‍രക്ഷാ മരുന്നുകളും അടക്കമുള്ള അവശ്യവസ്തുക്കള്‍ അയച്ചിട്ടുണ്ട്. രക്ഷാദൗത്യത്തിന് തയാറായി വ്യോമസേനയുടെ ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ രംഗത്തുണ്ട്. സി-17, സി-130ജെ, സി-295 വിമാനങ്ങള്‍ വ്യോമസേന സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.
