നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 600 കടന്നു; ഇന്ത്യൻ സഹായങ്ങൾക്ക് നന്ദി അറിയിച്ച് നേപ്പാൾ സർക്കാർ.

കാഠ്മണ്ഡു:പ്രളയക്കെടുതി നേരിടുന്ന നേപ്പാളിന് ഇന്ത്യ നൽകുന്ന സഹായങ്ങൾക്ക് നേപ്പാൾ സർക്കാരിന്റെ പ്രശംസ. അറുന്നൂറിലധികം ആളുകളുടെ ജീവനെടുത്ത ദുരന്തത്തിൽ ഇന്ത്യ നൽകിയ പിന്തുണ നിർണായകമാണെന്ന് നേപ്പാൾ ധനമന്ത്രി സ്വർണിം വാഗ്ലെ വ്യക്തമാക്കി.

 

ന്യൂഡൽഹിയിൽ നിന്ന് പ്രത്യേക ദുരിതാശ്വാസ സാമഗ്രികൾ നേപ്പാളിൽ എത്തിച്ചിട്ടുണ്ടെന്നും പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഇന്ത്യ വൻസഹായം നൽകുമെന്നറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രളയത്തിൽ മരിച്ച 229 തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്യാൻ അധികൃതർ തീരുമാനിച്ചു. എല്ലാ മൃതദേഹങ്ങളുടെയും ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കുമെന്നും ഭാവിയിൽ തിരിച്ചറിയൽ സാധ്യമാക്കുന്നതിനായി പ്രത്യേക തിരിച്ചറിയൽ നമ്പറുകൾ രേഖപ്പെടുത്തി വെക്കുമെന്നും അധികൃതർ അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!