പമ്പയുടെ കരകൾ ഇന്ന് ആവേശഭരിതമാകും; ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയ്ക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. 33 വർഷത്തിന് ശേഷമാണ് ഒരു ഉപരാഷ്ട്രപതി ആറന്മുള ഉത്രട്ടാതി ജലമേളക്ക് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. 51 പള്ളിയോടങ്ങളാണ് ജലമേളയിൽ പങ്കെടുക്കുന്നത്. സത്രം കോമ്പൗണ്ടിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അധ്യക്ഷത വഹിക്കും. അഷ്‌ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ നാലിന് ക്ഷേത്രമുറ്റത്ത് നടക്കുമെന്നും പള്ളിയോട സേവ സംഘം ഭാരവാഹികൾ അറിയിച്ചു.

 

അതേസമയം സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം വാരാഘോഷം ഇന്ന് സമാപിക്കും. വാരാഘോഷത്തിന്റെ ഭാഗമായിട്ടുള്ള വർണാഭമായ സാംസ്കാരിക ഘോഷയാത്ര വൈകിട്ട് അഞ്ചിന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്യും.ലോക്‌ഭവന് സമീപത്തു നിന്ന് ആരംഭിച്ച് കിഴക്കേക്കോട്ട വരെയാണ് സാംസ്കാരിക ഘോഷയാത്ര കടന്നുപോകുന്നത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ, മുഖ്യമന്ത്രി വി.ഡി സതീശൻ, മന്ത്രിമാരായ പി.സി വിഷ്ണുനാഥ്, കെ മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കും. വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും 69 ഫ്ലോട്ടുകളും 99 കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. ഇവയ്ക്ക് പുറമേ പ്രാദേശിക കലാസംഘങ്ങളുടെ വിവിധ പ്രകടനങ്ങളും സ്കേറ്റിംഗ് അംഗങ്ങളുടെ അഭ്യാസപ്രകടനങ്ങളും ഘോഷയാത്രയുടെ ഭാഗമാകും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!