ചുരത്തിൽ ലോറികൾ തകരാറിലായി; 4 മുതൽ 6 വരെയുള്ള വളവുകളിൽ ഗതാഗതക്കുരുക്ക്

വയനാട് ചുരത്തിലെ നാലും ആറും വളവുകൾക്ക് സമീപം ചെറിയ കണ്ടെയ്‌നർ ലോറികൾ റോഡരികിൽ തകരാറിലായതിനെ തുടർന്ന് ചുരത്തിൽ ഭാഗികമായി ഗതാഗത തടസ്സം നേരിടുന്നു. ലോറികൾ കുടുങ്ങിക്കിടക്കുന്ന ഭാഗങ്ങളിൽ ഒരു വരിയായി മാത്രമാണ് നിലവിൽ വാഹനങ്ങൾ കടത്തിവിടുന്നത്.

 

അവധി ദിനമായതിനാൽ ചുരത്തിൽ വാഹനങ്ങളുടെ എണ്ണത്തിൽ വർധനവുണ്ട്. മൂന്ന്, നാല്, അഞ്ച്, ആറ് വളവുകൾക്കിടയിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടിട്ടുണ്ടെങ്കിലും വലിയ തോതിലുള്ള ബ്ലോക്കില്ലെന്നും വാഹനങ്ങൾ സാവധാനത്തിൽ നീങ്ങുന്നുണ്ട്

 

​ആറാം വളവ് പിന്നിട്ടാൽ മുകളിലേക്ക് മറ്റ് ഗതാഗത തടസ്സങ്ങളോ തിരക്കോ ഇല്ലാതെ വാഹനങ്ങൾ സുഗമമായി സഞ്ചരിക്കുന്നുണ്ട്. റോഡരികിൽ കിടക്കുന്ന വാഹനങ്ങൾ വേഗത്തിൽ മാറ്റി ഗതാഗതം പൂർണ്ണസ്ഥിതിയിലാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!