സഹകരണ ബാങ്ക് വായ്പാ മേള നാളെ; നഗരസഭാ അധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും

മാനന്തവാടി:വയനാട് പ്രൈമറി കോ-ഓപ്പറേറ്റീവ് അഗ്രിക്കൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിപുലമായ വായ്പാ മേള സംഘടിപ്പിക്കുന്നു. നാളെ (സെപ്റ്റംബർ 3) രാവിലെ 10 മണിക്ക് മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിലാണ് വായ്പാ മേള നടക്കുക.

 

ഭവന വായ്പ, വാഹന വായ്പ, കാർഷിക വായ്പ, ചെറുകിട വായ്പകൾ, സംരംഭകത്വ വായ്പകൾ എന്നിവ മേളയിൽ വെച്ച് ലഭ്യമാക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ലളിതമായ വ്യവസ്ഥകളും സുതാര്യമായ പലിശ സംവിധാനവും ഒളിഞ്ഞിരിക്കുന്ന അധിക ചാർജുകളില്ലാത്ത സേവനവുമാണ് വായ്പാ മേളയുടെ സവിശേഷതകളെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

 

വായ്പാ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം മാനന്തവാടി നഗരസഭാ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ നിർവ്വഹിക്കും. ബാങ്ക് പ്രസിഡന്റ് പി. വി. സഹദേവൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. വായ്പകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 8606 584756, 9961 005536 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!